Pages

Total Pageviews

Saturday, 25 January 2014

മഹരജകീയതിന്റെ ഓർമകുറിപ്പുകൾ

ഒത്തുചേരലിന്‍റെ അപൂര്‍വ നിമിഷങ്ങള്‍

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ പഠിച്ചിറങ്ങിയവരുടെ പുനഃസമാഗമം -'മഹാരാജകീയ സംഗമം' 2008 ഏപ്രില്‍ 12ന്‌  കാംപസില്‍ വെച്ചു നടന്നു.
കാരണമെന്തെന്ന് എനിക്കിന്നും വ്യക്തമല്ല - സത്യമോ മിഥ്യയോഎന്നുമറിയില്ല - എങ്കിലും എറണാകുളം മഹാരാജാസ് കോളേജിനെ ചുറ്റിപ്പറ്റി എക്കാലത്തും ഒരു പ്രകാശപടലമുണ്ടായിരുന്നു; സ്ഥാപനത്തിന് മോഹനമായൊരു കാല്പനികസൌന്ദര്യം പകരുന്ന പ്രകാശപടലം. പ്രണയവും സാഹിത്യവും കലയും ബൌദ്ധികതയും എല്ലാം ഇടകലര്‍ന്ന സവിശേഷമായ ഒരു മാസ്മരികതയാണ് മഹാരാജാസിനുള്ളത്. ഇവിടെ വിദ്യാര്‍ത്ഥിക്ക് പഠിക്കാം, പഠിക്കാതിരിക്കാം; നിസ്സംഗരായിരിക്കാം, പ്രവര്‍ത്തിക്കാം; പ്രണയിക്കാം, പ്രണയിക്കാതിരിക്കാം. ആണ്‍-പെണ്‍ സൌഹൃദങ്ങളെ ഇത്രയും സഹിഷ്ണുതയോടെ,നിസ്സംഗതയോടെ കാണുന്ന മറ്റൊരു കോളേജ് കേരളത്തിലുണ്ടെന്നു തോന്നുന്നില്ല.ഈ ജനാധിപത്യസ്വഭാവം, കുട്ടികള്‍ക്കുലഭിക്കുന്ന ഈ സ്വാതന്ത്യ്രം, തന്നെയാകാംഇതിന്റെ ആകര്‍ഷണീയതയുടെ മുഖ്യ ഘടകം. നഗരമദ്ധ്യത്തിലെ ഒറ്റപ്പെട്ട പμത്തുരുത്തുപോലെയുള്ള, ഏതാനും ഏക്കര്‍ വളപ്പിലാണ് കലാലയം തലയുയര്‍ത്തി നില്‍ക്കുന്നത്. നീണ്ട ഇടനാഴികളും വിശാലമായവരാന്തകളും ഉരുക്കുതോല്ക്കുന്ന തടികളില്‍ തീര്‍ത്ത ഗോവണികളും മരപ്പലകള്‍പാകിയ, ചവിട്ടുമ്പോള്‍ ശബ്ദമുതിരുന്നതറയും, വിശാലമായ ക്ളാസ് മുറികളും...ഈ കെട്ടിടത്തിന്റെ വാസ്തുവിനു തന്നെയുണ്ട് അന്യാദൃശമായ ആകര്‍ഷണീയത.
പുറത്തു നിന്നുള്ള നോട്ടത്തില്‍ ചുറ്റുമുള്ളലോകത്തില്‍ നിന്ന് വ്യത്യസ്തമായ, സ്വപ്നസദൃശമായ ഭൂവിഭാഗമാണിത്.കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ മഹാരാജാസില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ഏപ്രില്‍ പന്ത്രണ്ടാം തിയതി കാംപസില്‍ഒത്തുകൂടിയപ്പോള്‍, അത് തലമുറകളുടെസംഗമംതന്നെയായി. അയ്യായിരത്തോളംപേര്‍ പങ്കെടുത്ത ഈ ഒത്തുചേരലിന്മഹാരാജകീയ സംഗമം എന്നു പേരിട്ടത് അന്വര്‍ത്ഥമായിരുന്നു.ഒരുപാട് പ്രശസ്തരും പ്രഗല്ഭരുമായവര്‍ഈ കോളേജിന്റെ സന്താനങ്ങളാണ്. അവരില്‍ കുറേപ്പേര്‍ സമാഗമത്തിനെത്തി. ചീഫ്ജസ്റീസ് കെ.ജി. ബാലകൃഷ്ണന്‍, സംസ്ഥാനധനമന്ത്രി ഡോ. തോമസ് ഐസക്, വനംമന്ത്രി ബിനോയ് വിശ്വം, സെബാസ്റിന്‍പോള്‍ എം.പി, ജസ്റിസ് ഹാരുണ്‍ അല്‍റഷീദ്, ജസ്റിസ് കെ. സുകുമാരന്‍, കാര്‍ഷികസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരന്‍, കാലടി സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, വിദേശകാര്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥനായ ആര്‍.വേണു ഐ.എഫ്.എസ്, പ്രസിദ്ധ അര്‍ബുദചികിത്സാ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, കേന്ദ്രമന്ത്രി എ.കെ. ആന്റണി, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍,ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. സിനിമാനടന്‍ മമ്മൂട്ടിയ്ക്ക് വരാന്‍ കഴിഞ്ഞില്ലെങ്കിലും മെര്‍ക്കാറയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഫോണിലൂടെ സദസ്സിനോട് സംസാരിക്കുകയുണ്ടായി. കൌമാരസ്മരണകള്‍ ത്രസിക്കുന്നമണ്ണില്‍ കാലുകുത്തിയതോടെ, മുപ്പതും നാല്പതും അമ്പതും വര്‍ഷങ്ങള്‍ക്കു മുമ്പു പിരിഞ്ഞ സഹജരെ കണ്ടതോടെ, സ്ഥാനമാനങ്ങള്‍ മറന്ന് എല്ലാവരും മറ്റൊരു ലോകത്തായി. കോളേജിലെ ഇക്കണോമിക്സ്വിദ്യാര്‍ത്ഥിയായിരുന്ന ധനമന്ത്രി തോമസ്ഐസക് പ്രസംഗത്തില്‍ പറഞ്ഞു, "I am in trance". അതെ. അവിടെയെല്ലാവരുംഉന്മാദത്തിലായിരുന്നു. ആകെ ഉത്സവപ്രതീതി. ജീവിതം മെരുക്കുകയും തളര്‍ത്തുകയും ചെയ്ത മനുഷ്യരുടെ പുനഃസമാഗമത്തിന് കണ്ണീരിന്റെ നനവുമുണ്ടായിരുന്നു.പുരുഷന്മാര്‍ പലരും അന്യോന്യം കെട്ടിപ്പിടിച്ച് വിതുമ്പുന്നതു വരെ കണ്ടു. ഇതിനെല്ലാം സാക് ഷ്യം വഹിച്ചപ്പോള്‍ സമാനമായ ഏതോ വിഷയത്തെക്കുറിച്ച് പണ്ടെന്നോ ഹൃദിസ്ഥമായിപ്പോയ കവിതാശകലമാണ് ഓര്‍മ്മ വന്നത്.
ദീര്‍ഘദീര്‍ഘം നമ്മള്‍കോര്‍ത്ത വൃത്താന്തങ്ങള്‍
ആദിയുമന്തവുംകിട്ടാത്ത വേളകള്‍...
- ബിന്ദു.കെ.പ്രസാദ് (മലയാളം വാരിക, ഏപ്രില്‍ 2008)

ഹൃദയമിവിടെ മറന്നുവച്ചവര്‍

'56 ല്‍ മഹാരാജാസില്‍ നിന്ന് ബോട്ടണിയില്‍ ബിരുദമെടുത്ത എറണാകുളം സ്വദേശികളായ രാധാലക്ഷ്മി, സേതുലക്ഷ്മിഎന്നീ ഇരട്ടകള്‍ ആവേശത്തോടെയാണ്സമാഗമദിനത്തിന്റെ തലേന്നു വന്ന് ഓള്‍ഡ്സ്റുഡന്റ്സ് അസോസിയേഷനില്‍ അംഗത്വമെടുത്തതും പിറ്റേന്നുള്ള പരിപാടിയില്‍ പങ്കെടുത്തതും. പഴയ അദ്ധ്യാപകരെക്കുറിച്ചും ഇവിടെ പഠിച്ച് ഉന്നതവിജയങ്ങള്‍ കരസ്ഥമാക്കി, സമൂഹത്തിന്റെഉയര്‍ന്ന ശ്രേണികളിലെത്തിയ ഒരുപാടുപരിചയക്കാരെക്കുറിച്ചും അവര്‍ നിര്‍ത്താതെ സംസാരിച്ചു. യൂണിവേഴ്സിറ്റിയിലെറാങ്ക് ജേതാവായിരുന്നു സേതുലക്ഷ്മി."ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ കെമിസ്ട്രിയ്ക്കാണ് ഇവിടെ അപേക്ഷിച്ചത്. ബോട്ടണിവകുപ്പു തലവന്‍ പ്രൊഫസര്‍ കൃഷ്ണറാവു നിര്‍ബന്ധിച്ച് ബോട്ടണിയില്‍ ചേര്‍ക്കുകയായിരുന്നു. കാരണം, ഞങ്ങളുടെബന്ധു ലക്ഷ്മികുമാരി '54 ല്‍ ഇവിടെനിന്ന് റാങ്ക് വാങ്ങിയിരുന്നു. ആ ഓര്‍മ്മയിലാണ് ഞങ്ങളേയും സാര്‍ ബോട്ടണിയില്‍ചേര്‍ത്തത്" ഫിഷറീസ് വകുപ്പില്‍ നിന്ന്പിരിഞ്ഞ രാധാലക്ഷ്മി പറയുന്നു. സിനിമാനടി രേവതിയുടെ അമ്മ ലളിതാംബാള്‍മഹാരാജാസില്‍ ഇന്റര്‍മീഡിയറ്റിനും ബി.എസ്സി ഫസ്റ് ഇയറിനും ഇവരുടെ സഹപാഠിയായിരുന്നു.1964-'71കാലഘട്ടത്തില്‍ ബി.എസ്സിയും എം.എസ്സിയും പഠിച്ച പി.പദ്മനാഭന്‍ ദീര്‍ഘകാലം ഐ.എസ്.ആര്‍.ഒയില്‍ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചു. പതിനെട്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണപ്രക്രിയയില്‍ സജീവപങ്കാളിയായിരുന്നു അദ്ദേഹം. "മഹാരാജാസില്‍ നിന്നു പഠിച്ച കണക്കും ഫിസിക്സും കൊണ്ടാണ് ഞാനിതെല്ലാം ചെയ്തത്" എന്നദ്ദേഹം ആവര്‍ത്തിക്കുന്നു. അതിനു ശേഷം പഠിച്ചത് ഐ.ഐ.ടിയിലാണ്. എന്നാല്‍ കൂടുതല്‍ വൈകാരികത ഈ കോളേജിനോടും ഇവിടത്തെ അദ്ധ്യാപകരോടുമാണ്. ഇന്നുംപഴയ പല അദ്ധ്യാപകരുമായും പദ്മനാഭന് ബന്ധമുണ്ട്. "സാഹിത്യത്തിന്റേയുംകലയുടേയും ഉയര്‍ന്ന രാഷ്ട്രീയ ചിന്തയുടേയും ഒക്കെ കാലമായിരുന്നു ഞങ്ങളുടേത്. അന്വേഷണം, സമീക്ഷ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ കാംപസില്‍ പരക്കെവായിക്കപ്പെട്ടിരുന്നു. വൈകുന്നേരങ്ങള്‍സാഹിത്യസല്ലാപത്തിന്റേതായിരുന്നു. ഇന്ന്ഡെക്കാന്‍ ഹെറാള്‍ഡിന്റെ സീനിയര്‍ എഡിറ്റര്‍മാരിലൊരാളായ എ.വി.എസ് നന്പൂതിരി ഈ സംഘത്തിലെ ഒരു പ്രധാനിയായിരുന്നു. ഒരിക്കല്‍ രാത്രി പന്ത്രണ്ടു മണിയ്ക്ക് ഹോസ്റലില്‍ ഉറങ്ങിക്കിടന്നിരുന്നഎന്നെ വന്ന് വിളിച്ചുണര്‍ത്തി ചോദിക്കുകയാണ് ഷേക്സ്പിയറും കാളിദാസനുംതമ്മിലുള്ള വ്യത്യാസമെന്താണ്, എന്ന്.ഇത്തരത്തിലുള്ള വട്ടന്മാരുടെ കൂട്ടമായിരുന്നു ഞങ്ങളുടേത്. ഈ ഒരന്തരീക്ഷം ഒരുഐ.ഐ.ടിയിലും കിട്ടില്ല". പദ്മനാഭന്‍ പറഞ്ഞു.രാജകുടുംബത്തിലെ പെണ്‍കുട്ടികളുംഅദ്ധ്യാപികമാരും പ്രത്യേക ബസ്സില്‍ വന്നിറങ്ങുമായിരുന്നു എന്ന് പദ്മനാഭന്‍ ഓര്‍ക്കുന്നു. അവര്‍ക്കായി കോളേജിന്റെ മുന്‍വശത്തായി ഒരു ഗോവണിയുണ്ടായിരുന്നു. ഉμഭക്ഷണത്തിനായി പ്രത്യേക മുറിയും. ഈഗോവണിയും ഭക്ഷണമുറിയുംമറ്റാരും ഉപയോഗിക്കാറില്ല. ഇക്കാര്യത്താല്‍ ആര്‍ക്കും പരാതിയുമില്ല. മഹാരാജാവിന്റെ കോളേജ്, അവിടെ അദ്ദേഹത്തിന്റെകുടുംബാംഗങ്ങള്‍ക്ക് അല്പം കൂടുതല്‍ സൌകര്യങ്ങള്‍. ഈ നിലയിലേ കാര്യങ്ങള്‍ കണ്ടിട്ടുള്ളു. മറിച്ച്, സാമ്പത്തികമായുംസാമൂഹികമായും ഒക്കെ വിവിധസാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ ഇവിടെ ഏതുകാലത്തും ഉണ്ടായിരുന്നുവെന്നതും അവര് ‍ഉച്ചനീചത്വങ്ങളില്ലാതെ അന്യോന്യം ഇടപെട്ടിരുന്നുവെന്നതും കോളേജിന്റെ സവിശേഷതയായി കണക്കാക്കുന്നു. മഹാരാജാസില്‍ വെച്ചു പ്രണയിച്ച പെണ്‍കുട്ടിയെയാണ് പദ്മനാഭന്‍ഭാര്യയാക്കിയത്. ശൈലജയും എഴുപതുകളിലെ ഇവിടത്തെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ഡിഗ്രി വിമന്‍സ് കോളേജിലാണ് പഠിച്ചത്. എന്നാല്‍ രണ്ടു വര്‍ഷം മാത്രം പഠിച്ച മഹാരാജാസിനോടുള്ള വൈകാരികത മൂന്നുവര്‍ഷം പഠിച്ച കോളേജിനോടില്ല.

നിയതിയുടെ ഇന്ദ്രജാലങ്ങള്‍

 
ഞാന്‍ മഹാരാജാസില്‍ പഠിച്ചിരുന്ന കാലത്ത്, ഇംഗ്ളീഷ് വകുപ്പിലെ ജനല്‍പ്പടിയിലിരുന്നു കൊണ്ട് നാണയങ്ങള്‍ അപ്രത്യക്ഷമാക്കുന്ന ചെപ്പടി വിദ്യ കാണിക്കാറുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ബി.എ ക്ളാസില്‍ പഠിച്ചിരുന്ന മുരളി. ഇതുകണ്ട് അദ്ഭുതപ്പെടലും മുരളിയുടെ പുറകേ ചെന്ന് ഇതിന്റെ രഹസ്യം പറഞ്ഞുതരുമോ എന്നു കെഞ്ചലുമായിരുന്നു ഞങ്ങളുടെ ജോലി.ഇന്നയാള്‍ അന്തര്‍ദ്ദേശീയ തലത്തില്‍അറിയപ്പെടുന്ന മാജിക്കുകാരനായിരിക്കുന്നു. മുരളി കോളേജ് ഓഡിറ്റോറിയത്തിലെ സ്റ്റേജില്‍ വന്നു നിന്ന് വലിയ വലിയഐറ്റങ്ങള്‍ കാണിച്ചപ്പോള്‍, മാജിക്കിനേക്കാള്‍ എന്നെ അമ്പരിപ്പിച്ചത് ആ വെളുത്ത മെലിഞ്ഞ പയ്യന്റെ ഈ നിലയിലേയ്ക്കുള്ള വളര്‍ച്ചയായിരുന്നു. ദുബായിലെജോലി രാജി വെച്ച് ഇപ്പോള്‍ മുഴുവന്‍സമയ മാജിക്കുകാരനായിരിക്കുകയാണ് മുര. ഇന്ത്യയ്ക്കു പുറത്താണ് കൂടുതല്‍പ്രസിദ്ധന്‍. മഹാരാജാസില്‍ നിന്നുള്ള ഏക മാജിക്കുകാരനാണിദ്ദേഹം.കണ്ടിട്ട് ഓര്‍മ്മിക്കാത്ത പഴയ പരിചയക്കാരുടെ മുമ്പില്‍ പണ്ടുണ്ടായിരുന്നസ്വന്തം വട്ടപ്പേരു പറഞ്ഞാണ് ചിത്രകാരനായ കെ.പി.തോമസ് സ്വയം പരിചയപ്പെടുത്തിയത്. '76 ല്‍ എം.എ ഫിലോസഫിയ്ക്ക് യൂണിവേഴ്സിറ്റി റാങ്കുജേതാവായതോമസ്, കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ലളിതകലാ അക്കാദമിയുടെഅവാര്‍ഡു കരസ്ഥമാക്കിയിരുന്നു. അന്ന്ആ അവാര്‍ഡ് നേടിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. ഹോസ്റലിലെ തോമസിന്റെ നാല്പത്തിയൊന്നാം നമ്പര്‍ മുറി അക്കാലത്ത് കലാകാരന്മാരുടേയും ബുദ്ധിജീവികളുടേയും സങ്കേതമായിരുന്നു. ഇന്ന് സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന പലരും ഒരുകാലത്ത്ആ മുറിയിലെ സ്ഥിരക്കാരായിരുന്നു. തോമസിന്റെ മുപ്പതു ചിത്രങ്ങളുടെ പ്രദര്‍ശനവും ഈ ദിവസം കോളേജില്‍ വെച്ചു നടന്നു. പഴയ കൂട്ടുകാരനായ തോമസ് ഐസക് അതിലൊരു ചിത്രം വിലകൊടുത്തുവാങ്ങി. '70- '73 കാലഘട്ടത്തില്‍ ഇവിടെ പഠിച്ചിരുന്ന ആന്റണി പാലയ്ക്കന്‍ അന്നത്തെ മഹാരാജാസിലെ നാടകസംഘത്തിലെ പ്രധാന നടനായിരുന്നു. എം.എം.ബാവ, കെ.യു.ബാവ, എസ്.എ. മന്‍സൂര്‍,ഹരിലാല്‍, എം.എ.ബാലചന്ദ്രന്‍ തുടങ്ങിയവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍.ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് പിരിഞ്ഞ കാര്‍ത്തികേയന്‍ '64 ല്‍ഇവിടെ നിന്ന് പ്രീ യൂണിവേഴ്സിറ്റി പാസ്സായതാണ്. പിന്നീട് ഡിഗ്രിയും പി.ജിയും മറ്റു കോളേജുകളില്‍ പഠിച്ചു. ലോ കോളേജിലും പഠിച്ചു. എന്നാല്‍ ഈസ്ഥാപനത്തോടുള്ള ബന്ധംമറ്റൊരു സ്ഥാപനത്തോടുമില്ല."മറ്റിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വെറുതെ ഡിഗ്രിയെടുക്കാം.എന്നാല്‍ എല്ലാ നിലയിലും ഇവിടെയുള്ള വൈവിധ്യം മറ്റെവിടേയുമില്ല, അതൊരു സവിശേഷജീവിതാനുഭവമാണ്," അദ്ദേഹംപറയുന്നു. ചേര്‍ന്നത് തേവര സേക്രട്ട്ഹാര്‍ട്ടിലാണെങ്കിലും വിദ്യാഭ്യാസ കാലം മുഴുവനും മഹാരാജാസില്‍ ചെലവഴിച്ചഉണ്ണി എന്നബി.വി. ഉണ്ണിക്കൃഷ്ണനെപ്പോലുള്ളവരേയും കണ്ടു. പരീക്ഷയടുത്തപ്പോള്‍ തോമസ് ഐസക് ഹോസ്റലിരുന്നു കൊണ്ട് നിസ്സാരമായി പറഞ്ഞുതന്നെ ഇക്കണോമിക്സ് എഴുതിയാണ്താന്‍ സബ്സിഡിയറി ജയിച്ചതെന്ന് ഈചാര്‍ട്ടഡ് എക്കൌണ്ടന്റ് ഓര്‍ക്കുന്നു. ഐസക് ഒന്നാംതരം അദ്ധ്യാപകനാണെന്ന് അദ്ദേഹത്തിന്റെ സാക്ഷ്യം.
 

തീവ്രമായ അസാന്നിധ്യങ്ങള്‍

 
ഈ വേളയില്‍ എനിക്ക് വല്ലാതെഅനുഭവപ്പെട്ട ചില അസാന്നിദ്ധ്യങ്ങളുണ്ട്.മഹാരാജാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മിത്തുകളായിത്തീര്‍ന്ന പോളിറ്റിക്സിലെ കെ.എന്‍.ഭരതന്‍ സാറിന്റെ,ടി.ആര്‍ എന്ന് അറിയപ്പെട്ടിരുന്ന ടി.ആര്‍.രാമചന്ദ്രന്‍ സാറിന്റെ, ഒരുപക്ഷേ, ഇതിനേക്കാളൊക്കെ ഉപരി, പിന്നീട് സത്യാനന്ദസ്വാമികളായിത്തീര്‍ന്ന ഫിലോസഫിയിലെ രാമചന്ദ്രന്‍ നായര്‍ സാറിന്റെ. ഈമൂന്നു പേരും ഇന്നു ഭൂമിയിലില്ല.പരന്ന വായനയും അതിവിപുലമായ ജനസമ്പര്‍ക്കവും സമൂഹത്തിനു ദഹിക്കാത്തസമ്പ്രദായങ്ങളുമുള്ളവര്‍. മൂന്നു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുണ്ടായിരുന്നഭരതന്‍ സാര്‍ ചെരുപ്പിടാതെയേ നടക്കൂ.അദ്ധ്യാപനത്തിന്റെ കാര്യത്തില്‍ ബഹുകണിശക്കാരന്‍. ക്ളാസുകളാകട്ടെ ഒന്നാംതരവും. സ്പെഷ്യല്‍ ക്ളാസുകളുമെടുക്കും."സാര്‍ നീളത്തിലുള്ള ഒരു ഒഴിഞ്ഞ കുപ്പിയെടുത്തു തരും, എടാ കുപ്പിയില്‍ നിറμുചായയും ഒരു പായ്ക്കറ്റ് വില്‍സും വാങ്ങിക്കൊണ്ടു വാ. ഇതാണ് സ്പെഷ്യല്‍ ട്യൂഷനുള്ള സാറിന്റെ ഫീസ്" '82- '85 കാലഘട്ടത്തില്‍ സാറിന്റെ വിദ്യാര്‍ത്ഥിയായിരുന്നസ്റീഫന്‍ സിമേന്തി പറയുന്നു. അന്നത്തെഒരു സാധാരണ വിദ്യാര്‍ത്ഥിയ്ക്ക് ഈ ഫീസ്അത്ര ചെറുതല്ലെങ്കിലും.ടി.ആറിന്റെ ക്ളാസുകളുടെ എണ്ണം കുറവായിരിക്കും. ചില ദിവസങ്ങളിലൊന്നുംസാറിന്റെ പൊടി പോലും ഡിപ്പാര്‍ട്മെന്റില്‍ കാണില്ല. ഇതിനെക്കുറിച്ച് അക്കാലത്ത് പ്രചരിച്ചിരുന്ന ഒരു കഥയുണ്ട്. ടി.ആര്‍ കൃത്യമായി ക്ളാസില്‍ വരാത്തതിനാല്‍ അദ്ദേഹത്തിനു കൊടുക്കാനായി വകുപ്പു മേധാവിയായിരുന്ന അദ്ധ്യാപികഒരു മെമ്മോ തയ്യാറാക്കി വെച്ചിരുന്നു. നേരിട്ടുകൊടുക്കണം എന്നു കരുതി അതുകയ്യില്‍ വെച്ചു. ഒരു വര്‍ഷത്തെ സേവനവനത്തിനു ശേഷം അദ്ധ്യാപിക സ്ഥലംമാറ്റമായി പോയി. ടി.ആറിനെ നേരിട്ടു കാണാന്‍ കഴിയാത്തതുകൊണ്ട് മെമ്മോ കൊടുക്കാനും പറ്റിയില്ല. ഈ കഥ അതിശയോക്തിപരമാണെങ്കിലും ടി. ആറിന്റെ കുറച്ചു ക്ളാസുകള്‍ മതി കഴിവുള്ള കുട്ടികള്‍ക്ക് പഠിക്കാനും നല്ലമാര്‍ക്കുവാങ്ങാനും എന്നതില്‍ അതിശയോക്തിയില്ല.രാമചന്ദ്രന്‍ നായര്‍ സാര്‍ ഫിലോസഫിവകുപ്പു മേധാവിയായിരുന്നു. ഒന്നാംതരംഅദ്ധ്യാപകന്‍. അദ്ധ്യാപകരുടെ മാര്‍ക്സിസ്റ് യൂണിയന്റെ ഉജ്ജ്വല നേതാവ്. ഒരുദിവസം സാര്‍ സന്യാസിയായി. സത്യാനന്ദഎന്ന പേരു സ്വീകരിച്ചു. യൂണിയന്‍ വിട്ടു. മുണ്ഡനം ചെയ്ത് കാവിയുടുത്ത്, ചെരുപ്പിടാതെ കോളേജില്‍ വന്നു തുടങ്ങി.ഇംഗ്ളീഷിലും മലയാളത്തിലും സംസ്കൃതത്തിലും അഗാധപണ്ഡിതന്‍. ശാസ്ത്രവുംചരിത്രവും ഭൂമിശാസ്ത്രവും വേദാന്തവുംമാര്‍ക്സിസവും എന്‍ജിനിയറിംങും കല്പണിയും മരപ്പണിയുമുള്‍പ്പെടെ അറിയാത്തതൊന്നുമില്ല. തോമസ് ഐസക് പറഞ്ഞതുപോലെ നിങ്ങള്‍ മാര്‍ക്സിസം പറഞ്ഞാല്‍ അദ്ദേഹം വേദാന്തിയാകും. വേദാന്തം പറഞ്ഞാല്‍ അസ്തിത്വവാദിയാകും...കോളേജില്‍ നിന്നു കിട്ടുന്ന നോട്ടീസുകളുടെ പുറകില്‍ ഒരേ വിഷയത്തെക്കുറിച്ച് അഞ്ചു കാഴ്ചപ്പാടുകളില്‍ അദ്ദേഹംഎഴുതും. എന്നിട്ട് കുട്ടികള്‍ക്ക് വായിക്കാന്‍ കൊടുക്കും. പുരാണേതിഹാസങ്ങളുടെ മൂലങ്ങള്‍ മുഴുവനും അദ്ദേഹംസന്യാസിയാകും മുമ്പേ തന്നെ വായിച്ചിരുന്നു. എന്നെയുള്‍പ്പെടെ പല കുട്ടികളെയും വീട്ടില്‍ വെച്ച് സൌജന്യമായി ഭഗവത്ഗീത പഠിപ്പിച്ചിട്ടുണ്ട്. കുറെക്കാലംകൂടി കഴിഞ്ഞാണ് വീടുപേക്ഷിച്ചത്. അതുവരെ കസേരയില്‍ പത്മാസനത്തിലായിരുന്നു രാത്രിയുറക്കം. പറഞ്ഞാല്‍ തീരാത്തത്ര പ്രത്യേകതകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
 

വേറിട്ടൊരു കാഴ്ചപ്പാട്

 
 
മഹാരാജാസിലെ പഴയ കെ.എസ്.യുക്കാരനും യൂണിയന്‍ ചെയര്‍മാനും പ്രാസംഗികനുമൊക്കെയായ ആര്‍. വേണു,ഐ.എഫ്.എസ് വികാരനിര്‍ഭരമായാണ്സംസാരിച്ചത്. ഇടയ്ക്ക് അദ്ദേഹം വളരെപ്രസക്തമായ ഒരു ചോദ്യവും ചോദിμു,"ഇതെല്ലാം കോളേജിലെ പഴയ പ്രതാപങ്ങള്‍. നാമെല്ലാം ഈ കോളേജിനെ അതിരറ്റു സ്നേഹിക്കുന്നവര്‍. ഇതിനെക്കുറിച്ച് അഭിമാനംകൊള്ളുന്നവര്‍. എന്നാല്‍ ഞാന്‍ചോദിക്കട്ടെ- Would you put your child in this college ? കോളേജ് കാലത്തിനൊത്ത് മാറേണ്ടതിന്റെ ആവശ്യകതയാണ്അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ബി.ബി.എ,എം.ബി.എ, മറൈന്‍ ടെക്നോളജി, ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ഏറ്റവുമധികം ആവശ്യപ്പെടുന്ന കോഴ്സുകള്‍ ഇവിടെ തുടങ്ങണമെന്നും അധികംവൈകാതെ ഈ കോളേജിനെ കല്പിതസര്‍വകലാശാല ആക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.ചിലര്‍ ഈ വികാരപ്രകടനത്തെയും ഗൃഹാതുരത്വത്തെയും വെറുതെ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന തോന്നലുകളെന്നും മാസ്സ്ഹിസ്റീരിയയെന്നും തള്ളിക്കളയുന്നു. എല്ലാ കോളേജുകളേയും പോലെയുള്ള ഒരുപഴയ സര്‍ക്കാര്‍ കോളേജുമാത്രമാണ് മഹാരാജാസ് എന്നും ബാക്കിയെല്ലാം പറഞ്ഞുപറഞ്ഞുണ്ടാക്കുന്നതാണെന്നുമാണ് അവരുടെ പക്ഷം. എങ്കിലും ഈ വിമതരിലും മിക്കവാറും പേര്‍ പന്ത്രണ്ടാം തിയതി കോളേജില്‍ വന്നു, ചിലര്‍ മനസ്സുവിട്ട് ഒഴുക്കില്‍ പെട്ടുപോയി. ചിലരാകട്ടെ കൗതുകക്കാഴ്ചക്കാരായി. അപൂര്‍വം മുഖങ്ങളില്‍ നേര്‍ത്തൊരു പുച്ഛഭാവം-അതോ നര്‍മ്മമോ- ഒളിമിന്നുന്നുണ്ടായിരുന്നു. അതിലാരും പരിഭവിക്കേണ്ടതില്ല.തോമസ് ഐസക് പ്രസംഗത്തില്‍ സൂചിപ്പിച്ച മഹാരാജാസിന്‍റെ പ്രത്യേകതയായ'ഡെമോക്രാറ്റിക് സ്പെയ്സ്' ഇവരേയും അനായാസം ഉള്‍ക്കൊള്ളുന്നു.
 

അത്ര മേല്‍ രാജകീയമായിരുന്നു ആ സംഗമം

കെ.എ.സൈഫുദ്ദീന്‍, വാരാദ്യമാധ്യമം, ഏപ്രില്‍ 20
'നമ്മള്‍ മഹാരാജാസുകാര്‍...തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ പെന്‍ഷന്‍ ഫയല്‍ തപ്പാന്‍ പോയതാണ് അദ്ദേഹം. ചെറുപ്പക്കാരനായ സെക്ഷന്‍ ഓഫീസര്‍ തിരക്കൊഴിഞ്ഞപ്പോള്‍ ആഗതനോട് ഇരിക്കാന്‍ പറഞ്ഞു. സംസാരത്തിനിടയില്‍ ഇരുവരും മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികളായിരുന്നെന്നറിഞ്ഞപ്പോള്‍ ആപ്പീസര്‍ കാമ്പസ് കഥകളിലേക്ക് മടങ്ങി. ഉടനെ ഫയല്‍ ശരിയാക്കി. പിരിയുന്നതിനിടയില്‍ പരസ്പരം കൈയില്‍ പിടിച്ച് പറഞ്ഞു.നമ്മള്‍ മഹാരാജാസുകാര്‍...ആശുപത്രിയില്‍ ഓപ്പറേഷന് വിധേയനായ രോഗിയെ ആശ്വസിപ്പിക്കാന്‍ ചെന്നതാണ് സര്‍ജന്‍. സംസാരത്തിനിടയില്‍ ഇരുവരും ഒരേ കാലയളവില്‍ മഹാരാജാസില്‍ പഠിച്ചിരുന്നവരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പൊട്ടിച്ചിരി.സൌഹൃദം പങ്കുവെക്കല്‍. യാത്ര പറയുമ്പോള്‍ സര്‍ജന്‍: താന്‍ ധൈര്യമായി കിടക്കൂ ഞാന്‍ എപ്പോഴും തന്റെ അടുത്തുണ്ടാകും. നമ്മള്‍ മഹാരാജാസുകാരല്ലേ....പെണ്ണുകാണല്‍ ചടങ്ങ്. യുവാവ് പെണ്‍കുട്ടിയോട് പഠിച്ച കോളജ് തിരക്കി. മഹാരാജാസ്. പിന്നെ സംസാരം കാമ്പസിന്റെ ഇടനാഴിയിലേക്കും മെയിന്‍ ഹാളിലേക്കും നെല്ലിമരച്ചുവട്ടിലേക്കും നീണ്ടു. പിരിയുമ്പോള്‍ ആ മനസ്സുകള്‍ ഒന്നായിരുന്നു....(പ്രണയപൂര്‍വം മഹാരാജാസിന് / രവി കുറ്റിക്കാട്)'.....കൂട്ടുചേരലുകളെയെല്ലാം തകര്‍ക്കുകയും വീടിനുള്ളില്‍ കുടുങ്ങിയിരിക്കുകയും അങ്ങനെ ഒറ്റപ്പെട്ട ലോകങ്ങള്‍ തീര്‍ക്കുന്നത് ഒരു അനിവാര്യതയാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്യുന്നതിലൂടെ വാസ്തവത്തില്‍ കച്ചവട സാമ്പത്തിക ശാസ്ത്രത്തിന്റെ താല്‍പര്യങ്ങളാണ് വിജയിക്കുന്നത്. അതുകൊണ്ട് ആളുകള്‍ ഒത്തുകൂടുന്ന എല്ലാ ഇടങ്ങളും പ്രതിരോധത്തിന്റെ സന്നാഹങ്ങളായി മാറുന്നു എന്നത് ഒരു വലിയ ശരിയാണ്. ഒരു കലാലയത്തിന്റെ മുറ്റത്ത് അതിലൂടെ കടന്നു പോയ പല തലമുറകള്‍ ഇങ്ങനെ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ ഇത്തരത്തിലുള്ള വലിയൊരു സാധ്യതയുണ്ട്.....'തൃശãൂര്‍ പ്രസ് ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടയില്‍ ലൈവായി എം.എന്‍.വിജയന്‍ മാഷ് കടന്നു പോയില്ലായിരുന്നെങ്കില്‍..!
എങ്കില്‍ എന്ന ആ ഒരു സാധ്യതയുടെ ഇങ്ങേയറ്റത്ത് മഹാരാജാസ് കോളജിന്റെ നടുമുറ്റത്ത് പത്ത് തലമുറകള്‍ ഒന്നായി ഒഴുകിയെത്തിയ ഒരു മഹാസംഗമമുണ്ട്. ആ വേദിയില്‍ മഹാരാജാസിന്റെ മണ്ണില്‍നിന്ന് വളര്‍ന്നു കയറിയ ആ വലിയ മനുഷ്യന്‍ ഒരു പക്ഷേ, ഇങ്ങനെയായിരിക്കും പറയുക....
പക്ഷേ, അതിന് നമുക്കിടയില്‍ ഇപ്പോള്‍ വിജയന്‍ മാഷ് ഇല്ലല്ലോ. പത്തു തലമുറകളുടെ കൂട്ടുചേരല്‍ കാണാനില്ലാതെ കടന്നു പോയില്ലേ... വിജയന്‍ മാഷെ പോലെ ആ മഹാരാജ സംഗമത്തില്‍ തുള്ളിചേരാന്‍ കഴിയാതെ കടന്നുപോയവര്‍ അങ്ങനെ എത്രയെത്രയായിരിക്കാം. അവരുടെ സ്വപ്നങ്ങളിലും ഇങ്ങനെയൊരു സംഗമമുണ്ടായിരിന്നിരിക്കണം. കാരണം.....
അത്രമേല്‍ രാജകീയമായിരുന്നു ആ സംഗമം...അവര്‍ നാലുപേരുണ്ടായിരുന്നു. ആരുടെയും പേരറിയില്ല. ചോദിച്ചതുമില്ല. അതിന്റെ ആവശ്യമില്ലായിരുന്നു. കാരണം അവരെപോലെ ആയിരക്കണക്കിന് പേരുണ്ടായിരുന്നു ഏപ്രില്‍ 12ന്റെ ആ ദിവസത്തില്‍. അഞ്ചു പതിറ്റാണ്ട് മുമ്പ് ഒന്നിച്ചിരുന്നു പഠിച്ച അതേ മലയാളം ക്ലാസിലെ തലമുറകളുടെ തഴമ്പു പതിഞ്ഞ ബെഞ്ചില്‍ അവര്‍ ഒരുവട്ടം കൂടി ഒത്തുചേര്‍ന്നിരുന്നു. പഴയതെല്ലാം ഒരുക്കൂട്ടി അവര്‍ പറഞ്ഞവയില്‍ വാര്‍ധക്യത്തിന്റെ വിവശതകള്‍ മറന്ന് ആ പഴയ ആവേശക്കാലം തിരതള്ളിയെത്തി.
അവരിലൊരാള്‍ പതിവായി വൈകിയെത്തി ജി.ശങ്കരക്കുറുപ്പ് എന്ന അധ്യാപകന്റെ ക്ലാസില്‍ പിന്നിലൂടെ നുഴഞ്ഞു കയറുന്നയാള്‍. കണ്ടാലും പരിഭവമില്ലാതെ ക്ലാസ് തുടരുമായിരുന്നു ആ മഹാകവി. ജനാല വഴി ക്ലാസില്‍ കയറുകയും ഇറങ്ങുകയും ചെയ്തിരുന്ന അവരില്‍ പലര്‍ക്കും ഇന്ന് നടന്നു പോകാന്‍ ഊന്നുവടി വേണം. അല്ലെങ്കില്‍ പേരക്കുട്ടികളുടെ കൈത്താങ്ങ്. എന്നിട്ടും പതിറ്റാണ്ടുകള്‍ക്ക് ശേഷം മഹാരാജാസിന്റെ നടുമുറ്റത്ത് വീണ്ടുമെത്തിയപ്പോള്‍ സമര മരത്തിന്റെ ചുവട്ടിലെ പൊരിഞ്ഞ വെയിലത്ത് അവര്‍ ഋതുഭേദങ്ങള്‍ മറന്ന് വാടാതെ നിന്നു. പ്രായം മറന്ന് കാലം മറന്ന് അവര്‍ ആട്ടിന്‍ കൂട്ടത്തെപോലെ തുള്ളിച്ചാടി നടന്നു. അവര്‍ക്കായി മഹാരാജാസിന്റെ ക്ലാസ് മുറികള്‍ ടൈംടേബിളിന്റെ കാര്‍ക്കശ്യമില്ലാതെ തുറന്നിട്ടിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളില്‍ കണ്ടു പരിചയമില്ലാത്ത പുതുതലമുറയിലെ വകുപ്പ് മേധാവികള്‍ സന്തോഷത്തോടെ അവരെ സ്വീകരിച്ചു.
'എന്റെ പേര്..... ഞാന്‍ ..... വര്‍ഷം ഇവിടെ പഠിച്ചിരുന്നു. അന്ന് .... ആയിരുന്നു ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്'^ അവര്‍ സ്വയം പരിചയപ്പെടുത്തുക മാത്രമല്ലായിരുന്നു; സ്വയം പരിചയം പുതുക്കുകയുമായിരുന്നു.അറുപത് കഴിഞ്ഞ ഒരു വൃദ്ധ പഴയ ചരിത്ര ക്ലാസ് തേടിയെത്തി. കട്ടിക്കണ്ണട നേരെയാക്കി അവര്‍ തന്റെ ഇരിപ്പിടം കണ്ടെത്തി. ചിലപ്പോള്‍ രാവിലെ കുളിച്ചൊരുങ്ങി സാരി വാരിച്ചുറ്റി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ അവരുടെ മകള്‍
'ഈ വയ്യാത്ത കാലത്താ അമ്മയിനി കോളജിലേക്ക് പോകുന്നത്. അടങ്ങിയൊതുങ്ങി ഒരിടത്ത് ഇരുന്നുകൂടേ' എന്ന് ശാസിച്ചിരിക്കണം. അവധിയോ ഹര്‍ത്താലോ കിട്ടിപ്പോയാല്‍ വീട്ടില്‍ തടവിരിക്കുന്ന ആ മകള്‍ക്ക് അറിയില്ലല്ലോ, അവരുടെ തലമുറക്കറിയില്ലല്ലോ ഈ ദിവസം വീട്ടിലിരുന്നാല്‍ പൊറുതികേടുണ്ടാവുന്ന മഹാരാജാസിന്റെ മനസ്സ്.
വേറെ ചിലര്‍ അമേരിക്കയില്‍നിന്നും ആസ്ട്രേലിയയില്‍നിന്നും ദുബൈയില്‍നിന്നും സിങ്കപ്പൂര് നിന്നുമെല്ലാം ഒറ്റനാളിന്റെ അവധിക്ക് വിമാനം കയറിയെത്തിയവര്‍.പഴയ കൂട്ടുകാരെയൊക്കെ കാണാമല്ലോ, വരണ്ടുണങ്ങിയ മനസ്സില്‍ പഴയ കാലത്തിന്റെ തണുപ്പേല്‍ക്കാമല്ലോ, ഒരിക്കല്‍ കൂടി ഒന്ന് ചെറുപ്പമാകാമല്ലോ എന്നൊക്കെ കിനാവു കണ്ടാണ് അവരില്‍ പലരുമെത്തിയത്.
അവര്‍ക്കാര്‍ക്കും മഹാരാജാസില്‍ വഴി തെറ്റിയില്ല. കാരണം ഇവിടെ എല്ലാം പഴയതുപോലെ തന്നെയാണ്. തലമുറകള്‍ കയറിയിറങ്ങി തേയ്മാനം വന്ന മരത്തില്‍ തീര്‍ത്ത ആ മുപ്പത് ചവിട്ടുപടികള്‍ക്കു പോലും അതേ മട്ടും ഭാവവും ഗാംഭീര്യവും.
ചിലരുടെ കണ്ണുകള്‍ ആള്‍ക്കൂട്ടത്തിന്റെ തലക്കു മുകളിലൂടെ തെളിഞ്ഞു വരുന്ന മെലിഞ്ഞ ആ കൈകള്‍ തിരയുന്നുണ്ടായിരുന്നു. ഒരു ക്ലാസകലത്തിന്റെ വാക്ക് വിറയലില്‍ പറയാതെ പോയ ഒത്തിരിയൊത്തിരി നഷ്ടങ്ങള്‍ അവര്‍ ഓര്‍ത്തെടുക്കുന്നുണ്ടായിരുന്നു. ഒരു തിരിഞ്ഞു നോട്ടത്തിന്റെ കനിവു പോലും കാട്ടാതിരുന്നവര്‍ നിറഞ്ഞു ചിരിച്ച് മുന്നിലെത്തിയപ്പോള്‍ പിന്നെയും വാക്കുകള്‍ക്ക് പേറ്റുനോവ് വന്നു.ഒരു കെട്ടിപ്പിടിത്തത്തില്‍ എല്ലാം മറന്നു നിന്നപ്പോള്‍ ഒരാള്‍ ചോദിച്ചു 'നമ്മുടെ ജയരാമനെവിടെയാടാ'... ഒരു നിമിഷത്തെ പകപ്പിനു ശേഷം അയാള്‍ പറഞ്ഞു. 'അവന്‍ പോയെടാ, ഒരാക്സിഡന്റില്‍' അയാളുടെ കണ്ണുകള്‍ നനഞ്ഞുവോ ആവോ..
അങ്ങനെ എത്രയെത്ര പേര്‍ ഇനിയൊരിക്കലും ഒത്തു ചേരാനാവാതെ കടന്നു പോയവര്‍
അപ്പോഴും അവര്‍ കടന്നു വന്നു കൊണ്ടേയിരുന്നു...മീനച്ചൂട് പൊള്ളിച്ചു തുടങ്ങിയിട്ടും അവര്‍ വന്നുകൊണ്ടേയിരുന്നു. അതില്‍ നായകന്‍മാരുണ്ടായിരുന്നു. അവരുടെ ഇടി പതിവായി കൊള്ളുന്ന വില്ലന്‍മാരുമുണ്ടായിരുന്നു. ഇടിയുടെ പിരിമുറുക്കത്തിന് അയവ് പകരുന്ന ഹാസ്യ താരങ്ങളുമുണ്ടായിരുന്നു. എന്തോ, നായികമാരെ മാത്രം കണ്ടില്ല.
മഹാരാജാസിന് നായകന്‍മാര്‍ക്ക് പഞ്ഞമില്ലായിരുന്നു. നായികമാരുടെ ഹാച്ചറി തൊട്ടപ്പുറത്ത് സെന്റ് തെരേസാസ് ആയിരുന്നു. എന്നിട്ടും ജീവിതത്തിലെ നായികമാരെ പലരും മഹാരാജാസില്‍നിന്ന് തന്നെ സ്വന്തമാക്കി.
കാമ്പസില്‍ നിന്ന് തുണക്കാരെ കണ്ടെത്തിയ 48 ദമ്പതിമാരെ ഒറ്റനാളിന്റെ ഒത്തു ചേരലില്‍ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. അവരില്‍ വേദിയില്‍ എത്തിയവര്‍ 20 ഓളം പേര്‍. മുന്‍ എം.എല്‍.എ പി.ടി.തോമസും ഭാര്യ ഉമയും ആദ്യമെത്തി. പിന്നെ എഴുത്തുകാരി ഗ്രേസിയും ഭര്‍ത്താവ് ശശികുമാറും ജസ്റ്റിസ് കെ.സുകുമാരനും പത്നി ഉഷാ സുകുമാരനും. അവര്‍ക്കൊക്കെ കൂട്ടുകാര്‍ പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. അവര്‍ക്കിടയില്‍ ഒരു ബാലചന്ദ്രനെയും വിജയലക്ഷ്മിയെയും പല കണ്ണുകളും തിരയുന്നുണ്ടായിരുന്നു. ആ ആള്‍ത്തിരക്കില്‍ നിന്ന് മഹാരാജാസിന്റെ പുകള്‍പെറ്റ പ്രണയം കയറിവന്നെങ്കില്‍ എന്ന് കൊതിച്ചുപോയി...
അപ്പോഴും പലരും വരാന്തകളിലൂടെ പഴയ കാലത്തിന്റെ ഗോവണിപ്പടികള്‍ കയറിയിറങ്ങുകയായിരുന്നു. അവര്‍ കൂടെ വന്ന മക്കളോട് പറഞ്ഞു. 'ദാ.. 23 പടികളുള്ള ആ പിരിയന്‍ ഗോവണിക്കു മുമ്പില്‍ വെച്ചാണ് നിന്റെ അമ്മയെ ആദ്യമായി ഞാന്‍ കണ്ടത്. അവള്‍ എന്നെ ആദ്യമായി നോക്കിയതും'.
വമ്പന്‍മാരുടെ ഒരു പട തന്നെ ഉണ്ടായിരുന്നു ആ മഹാരാജ സംഗമ നാളില്‍ സമരമരത്തിന്റെ ചുവട്ടില്‍. ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍, കേന്ദ്ര പ്രതിരോധ മന്ത്രി ഏ.കെ.ആന്റണി, സംസ്ഥാന ധന മന്ത്രി തോമസ് ഐസക്ക്, വനം മന്ത്രി ബിനോയ് വിശ്വം, സെബാസ്റ്റ്യന്‍ പോള്‍ എം.പി, വൈക്കം വിശ്വന്‍, പ്രൊഫ. കെ.വി.തോമസ് എം.എല്‍.എ, കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ.വി.പി.ഗംഗാധരന്‍, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അങ്ങനെയങ്ങനെ നിരവധിപേര്‍. എല്ലാവരും കാത്തുകാത്തിരുന്ന ചിലര്‍ എന്നിട്ടും വന്നില്ല. മെര്‍ക്കാറയിലെ ഷൂട്ടിംഗ് സൈറ്റിലിരുന്ന് മഹാരാജകീയ സംഗമം മനസ്സില്‍ കണ്ട് പൊറുതിമുട്ടിയ മലയാളത്തിന്റെ മമ്മൂട്ടി മൊബൈല്‍ ഫോണിലൂടെ കൂട്ടുകാരോട് സംസാരിച്ചു. വരാന്‍ കഴിയാതെ പോയതില്‍ പരിതപിച്ചു.
ശരിയാണ്, മഹാരാജാസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍(ഒസ) പ്രസിഡന്റ് കാര്‍ഷിക സര്‍വകലാശാല വി.സി യുമായ കെ.ആര്‍.വിശ്വംഭരനും സെക്രട്ടറി കെ.നാരായണന്‍ പോറ്റിയും പറഞ്ഞപോലെ ഈ നാളില്‍ ഇവിടെ എത്താന്‍ കഴിയാതെ പോയത് അവരുടെ മാത്രം നഷ്ടമായിരുന്നു.
പേരും പെരുമയും ഉള്ളവരെക്കാള്‍ എത്രയോ പേരായിരുന്നു അവിടെ വന്നവര്‍. അയ്യായിരത്തില്‍ ഭൂരിപക്ഷവും അവരായിരുന്നു. പേരുപോലും ഇല്ലാത്തവര്‍.
ഒറ്റമുറിയില്‍ നിന്ന് മഹാരാജാസിലേക്ക്...1845 ല്‍ കൊച്ചിന്‍ സര്‍ക്കാര്‍ തുടങ്ങിയ ഒറ്റമുറി ഇംഗ്ലീഷ് സ്കൂളില്‍ നിന്നാണ് മഹാരാജാസ് ആരംഭിക്കുന്നത്.1875 ല്‍ സ്കൂള്‍ കോളജായി അപ്ഗ്രേഡ് ചെയ്തു. 1925 ല്‍ അത് മഹാരാജാസ് കോളജായി മാറി.അതേ വര്‍ഷം തന്നെ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മ രൂപം കൊണ്ടെങ്കിലും '71ല്‍ ആണ് തിരുവിതാംകൂര്‍^ കൊച്ചിന്‍ ലിറ്റററി ആന്റ് ചാരിറ്റബിള്‍ ആക്ട് XIIIപ്രകാരം രജിസ്റ്റര്‍ ചെയ്തത്. കോളജിനുള്ളില്‍ വടക്കേ ഗോവണി താഴെ സംഘത്തിനായി ഒരു മുറി അനുവദിച്ചിട്ടുമുണ്ട്.
1930 ന് ഇപ്പുറത്തെ എട്ട് പതിറ്റാണ്ടിന്റെ, പത്ത് തലമുറയുടെ മഹാരാജകീയ സംഗമമായിരുന്നു ഏപ്രില്‍ 12ന് നടന്നത്. അതിനായി ഓടിനടന്നവര്‍ക്ക് ഒത്തിരിയൊത്തിരി നന്ദി. വീണ്ടും ആ മഹാരാജ മുറ്റത്തെത്താന്‍ കഴിഞ്ഞതില്‍. അതിനുമപ്പുറം മഹാരാജ കുടുംബം വലുതാകുന്നുവല്ലോ എന്ന് ഓര്‍ക്കുമ്പോള്‍.
'ഈ കൂട്ടായ്മ വെറുമൊരു നൊസ്റ്റാള്‍ജിയയില്‍ ഒതുക്കിനിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല.കോളജിന്റെ ഇന്നത്തെ അവസ്ഥാ മാറ്റത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നുകൂടി ഈ സംഘം ആലോചിക്കുന്നുണ്ട്. അത് ഒരു അനിവാര്യതയാണ്. ഈ കലാലയത്തോട് അതിലൂടെ കടന്നു പോയവര്‍ക്ക് ചെയ്യാനുള്ളതും അതാണ്' ^കെ.ആര്‍.വിശ്വംഭരന്‍ പറയുന്നു.
അതില്‍ സത്യമുണ്ട്. എറണാകുളം നഗരത്തിന്റെ ഒത്ത നടുക്ക് നിലകൊള്ളുന്ന ഈ കലാശാലാ മുത്തശãന് ഇപ്പോള്‍ പഴയ പ്രൌഢിയില്ല. വിദ്യാഭ്യാസ കാഴ്ചപ്പാടിലുണ്ടായ മാറ്റമായിരിക്കാം. ഇപ്പോള്‍ പാവപ്പെട്ടവരുടെ മക്കളാണ് അധികവും പഠിക്കുന്നത്. അല്ലെങ്കില്‍ ആര്‍ക്കു വേണം ഐ.ടിയും മാനേജ്മെന്റ് കോഴ്സുമില്ലാത്ത വെറും ആര്‍ട്സ് ആന്റ് സയന്‍സ് കോഴ്സ് മാത്രമുള്ള ഈ പടുകിഴവന്‍ കാമ്പസിനെ.ഒരു കാലത്ത് തിളച്ചുമറിഞ്ഞ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്ന മഹാരാജാസ് ഇന്ന് ഒരു വിള മാത്രം കൃഷി ചെയ്യുന്ന ഏകവിള തോട്ടമാണ്. അവരുടെ മാത്രം 'റെഡ് ഫോര്‍ട്ട്' ആണ്.എന്നിട്ടും ഒരു സങ്കടം മാത്രം ബാക്കി. ജോലിക്കിടയില്‍ നിന്ന് 12 മണിക്കൂര്‍ പരോളില്‍ ഇറങ്ങിയെത്തിയിട്ടും പഴയ മലയാളം എം.എ ക്ലാസിലെ ഒരാളെ പോലും കാണാനായില്ലല്ലോ എന്നതില്‍. എങ്കിലും കെ.
ജി.ശങ്കരപ്പിള്ളക്കും ഭാനുമതി ടീച്ചറിനും തുറവൂര്‍ വിശ്വംഭരന്‍ സാറിനും, വിജയകൃഷ്ണന്‍ മാഷിനും പകരം ധനലക്ഷ്മി ടീച്ചര്‍ സ്നേഹത്തോടെ മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ സ്വീകരിച്ചുവല്ലോ.... അതുമതി.ഒരു പക്ഷേ, എം.എന്‍.വിജയന്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ കൂടി പറയുമായിരുന്നു.'നിങ്ങളുടെ തലമുറ കൂട്ടായ്മകളെ ഭയക്കുന്നു. അതിനര്‍ഥം 'അവര്‍' വിജയിക്കുന്നു എന്നാണ്.
 
 

അനുരാഗത്തിന്റെ കലാലയ മുറ്റത്ത്‌ വീണ്ടും

 
കൊച്ചി: ജീവിതം കോര്‍ത്തിണക്കിയ കലാലയ മുറ്റത്ത്‌ കാലങ്ങള്‍ക്കുശേഷം ഒരു ഒത്തുകൂടല്‍. സംവത്സരങ്ങള്‍ മിന്നിമറഞ്ഞെങ്കിലും മധുരിക്കുന്ന ഓര്‍മകള്‍ മാഞ്ഞില്ല. അവ ഓര്‍ത്തെടുത്ത്‌ സ്‌നേഹം മൊട്ടിട്ട ക്ലാസ്‌ മുറിക്കരികിലൂടെ അവര്‍ കൈപിടിച്ചു നടന്നു. മഹാരാജാസില്‍ പഠിച്ച്‌ പ്രണയിച്ച്‌വിവാഹിതരായവരുടെ സംഗമമായിരുന്നു അത്‌."മഹാരാജകീയം" പരിപാടിക്കെത്തിയ ഇവരെ മഹാകലാലയം ആദരിച്ചു. പ്രണയവിവാഹിതരായ 25ഓളം ദമ്പതിമാര്‍ക്ക്‌ "മഹാരാജാസിന്‌ പ്രണയപൂര്‍വം" എന്ന പുസ്‌തകം ഉപഹാരമായി നല്‍കി. കോണ്‍ഗ്രസ്‌ നേതാവ്‌ പി.ടി. തോമസിന്‌ മഹാരാജകീയപ്രണയം ഇന്നും മധുരിക്കുന്ന ഓര്‍മയാണ്‌. 1978-80 എം.എ.യ്‌ക്ക്‌ പഠിച്ച തോമസ്‌ ബിരുദവിദ്യാര്‍ഥിനിയായിരുന്ന ഉമയെ പ്രണയിച്ച്‌ ജീവിതപങ്കാളിയാക്കുകയായിരുന്നു. ""മരോട്ടിച്ചോട്ടിലും വരാന്തയിലുമെല്ലാം കിട്ടുന്ന നേരങ്ങളില്‍ സ്‌നേഹം പങ്കുവയ്‌ക്കും, അതൊടുവില്‍ ജീവിതത്തിലേക്ക്‌ പകര്‍ത്തി"" പി.ടി. തോമസ്‌ അക്കാലം ഓര്‍ത്തെടുത്തു. "കത്തുകളിലൂടെയായിരുന്നു സ്‌നേഹം കൈമാറിയിരുന്നത്‌. ആ തുണ്ടു കടലാസുകളിലെ കുറിപ്പുകള്‍ക്ക്‌ പകരംവയ്‌ക്കാന്‍ എസ്‌.എം.എസിനൊന്നുമാവില്ല" -തിരക്കഥാ കൃത്ത്‌ സത്യനും അഡ്വ. ഷീജയും 80കള്‍ക്കൊടുവിലെ തങ്ങളുടെ മഹാരാജകീയ പ്രണയത്തെപ്പറ്റി വിവരിച്ചു. കഥാകൃത്ത്‌ ഗ്രേസിക്കും ശശികുമാറിനും മഹാരാജാസിലെ പ്രണയം സംഗീതാത്മകമായ ഓര്‍മ്മയാണ്‌. ""നന്നായി പാടുമായിരുന്നു. പാടി ഞാന്‍ അവളെ പാട്ടിലാക്കി"" -ശശികുമാര്‍ പറഞ്ഞു. 70കള്‍ക്കൊടുവിലായിരുന്നു ഇവര്‍ മഹാരാജാസില്‍ പഠിച്ചത്‌. അനുരാഗം വിരിഞ്ഞ തണല്‍മരച്ചോട്ടിലൂടെയും കളിച്ചും പഠിച്ചും വളര്‍ന്ന കലാലയ പരിസരങ്ങളിലൂടെയും പലവുരു നടന്നലഞ്ഞ്‌ കുട്ടിത്തം വിടാത്ത പ്രണയകാലത്തേക്ക്‌ 25ഓളം ദമ്പതിമാര്‍ ഒരു ദിനം തിരിച്ചുവന്നു.
 
ഓര്‍മകളിലിന്നും കവിയുടെ വാക്കുകള്‍
 
കൊച്ചി: "സമരമര"ത്തിന്റെ ചുവട്ടില്‍ ഓര്‍മകളില്‍ മുഴുകി അഹമ്മദ്‌ ഉസ്‌മാന്‍ സേട്ടിരുന്നു. 79 ന്റെ ചുളിവ്‌ പടര്‍ന്ന്‌ മുഖത്ത്‌ ഓര്‍മകളുടെ ചെറുപ്പം. കയ്യില്‍ ബ്രൗണ്‍ ചട്ടയിട്ട ഒരു കൊച്ചു പുസ്‌തകം. "കവി സ്വപ്‌നം വിതയ്‌ക്കുന്നു ലോകം സത്യം കൊയ്‌തെടുക്കട്ടെ." പുസ്‌തകത്തിന്റെ ആദ്യ താളില്‍ വൃത്തിയുള്ള കൈപ്പടയില്‍ രണ്ടു വരികള്‍. താഴെ നീണ്ടൊരു ഒപ്പ്‌. ഒപ്പം ജി. ശങ്കരക്കുറുപ്പെന്ന പേരും. പ്രിയപ്പെട്ട അധ്യാപകന്റെ കൈപ്പട പതിഞ്ഞ ഈ പുസ്‌തകം അഹമ്മദിന്‌ നിധിപോലെയാണ്‌. മഹാരാജാസില്‍ 45-49 കാലയളവിലെ വിദ്യാര്‍ത്ഥിയായ അഹമ്മദ്‌ ഉസ്‌മാന്‍ ഇന്നിപ്പോള്‍ വന്‍ ബിസിനസ്സ്‌ ശൃംഖലയുടെ അധിപനാണ്‌. അബാദ്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ഡയറക്ടര്‍. പഴയ സുഹൃത്തുക്കളെ കാണാമെന്ന പ്രതീക്ഷയിലാണ്‌ അഹമ്മദ്‌ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്‌മയില്‍ പങ്കെടുക്കാനെത്തിയത്‌. പക്ഷേ സഹപാഠികളെ ആരെയും കണ്ടില്ല. കോളേജിനെക്കുറിച്ചോര്‍ക്കുമ്പോള്‍ അഹമ്മദിന്‌ ആദ്യം മനസ്സിലേക്ക്‌ എത്തുന്നത്‌ ജി. ശങ്കരക്കുറുപ്പിന്റെ മലയാളം ക്ലാസുകള്‍ തന്നെയാണ്‌. ഈണത്തില്‍ കവിതയൊക്കെ ചൊല്ലി.. വളരെ രസകരമായ ക്ലാസുകളായിരുന്നു ശങ്കരക്കുറുപ്പ്‌ സാറിന്‍േറത്‌. 1945-ല്‍ ഇന്റര്‍മീഡിയറ്റ്‌ വിദ്യാര്‍ത്ഥിയായാണ്‌ അഹമ്മദ്‌ മഹാരാജാസിലെത്തിയത്‌. തുടര്‍ന്ന്‌ രണ്ടു വര്‍ഷം ബി.എ. എക്കണോമിക്‌സ്‌. സംസാരഭാഷ ഉറുദുവായിരുന്നെങ്കിലും അഹമ്മദ്‌ രണ്ടാം ഭാഷയായി തിരഞ്ഞെടുത്തത്‌ മലയാളമാണ്‌. മലയാളത്തില്‍ എഴുതിയ ചെറുകഥ കോളേജ്‌ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്‌. 1947-48 കാലയളവില്‍ സ്റ്റുഡന്റ്‌സ്‌ യൂണിയന്‍ കൗണ്‍സിലിലെ (ഇന്നത്തെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സില്‍) അംഗമായിരുന്നു. ഈ സമയത്ത്‌ എടുത്ത ഫോട്ടോകളെല്ലാം ഇപ്പോഴും അഹമ്മദിന്റെ പക്കലുണ്ട്‌. ഓര്‍മകള്‍ പോലെ തന്നെ മങ്ങലേല്‍ക്കാതെ.
 

മഹാരാജാസിന്റെ സ്വന്തം ചേച്ചി അഥവാ ടീച്ചര്‍

 
കൊച്ചി: "ഞാന്‍ ആദ്യം സ്‌നേഹിച്ചത്‌ ഈ പ്രകൃതിയെയാണ്‌, വന്‍ മരത്തിനൊപ്പം പുല്ലിനും സ്ഥാനമുള്ള കാമ്പസ്‌. പിന്നെ പതിയെ ഈ കോളേജ്‌ മുഴുവന്‍ എന്റെ സ്വന്തമായി". മഹാരാജാസ്‌ ചേച്ചിയുടെ സ്ഥാനം നല്‍കുന്ന രോഹിണി ടീച്ചറിന്റെ വാക്കുകളാണിത്‌. കഴിഞ്ഞ 17 വര്‍ഷമായി ഈ കോളേജില്‍ രോഹിണിയുണ്ട്‌. ആദ്യം വിദ്യാര്‍ഥിയായി. പിന്നെ പേരിട്ട്‌ വിളിക്കാനില്ലാത്ത ഒരു അടുപ്പത്തില്‍. കഴിഞ്ഞ നാലു വര്‍ഷമായി ഇംഗ്ലീഷ്‌ അധ്യാപികയായി. മഹാരാജാസിന്റെ പുതുതലമുറയ്‌ക്ക്‌ രോഹിണി ടീച്ചറെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ചിലര്‍ക്ക്‌ ചേച്ചിയായും മറ്റു ചിലര്‍ക്ക്‌ ടീച്ചറായും മഹാരാജാസില്‍ ടീച്ചര്‍ പരിചിതതന്നെ. 1981ല്‍ ബി.എസ്‌.സി. സുവോളജി വിദ്യാര്‍ഥിയായാണ്‌ രോഹിണി മഹാരാജാസിലെത്തുന്നത്‌. തുടര്‍ന്ന്‌ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. 86ല്‍ കോളേജില്‍നിന്നും പുറത്തിറങ്ങി. പിന്നെ ഗവേഷണവും അധ്യാപിക ജോലിയുമെല്ലാമായി അലച്ചില്‍. ഇതിനിടെയും സ്വന്തം വീട്ടിലേക്കെത്തുന്ന ഉത്സാഹത്തോടെ ഇടയ്‌ക്കിടെ മഹാരാജാസിലെത്തും. "ഓരോ കൊല്ലവും എനിക്കിവിടെ പുതിയ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ കാണാനായി എത്തി പതിയെ കാമ്പസിനോട്‌ സൗഹൃദത്തിലായി. ഇവിടെ ഒറ്റയ്‌ക്കിരിക്കുമ്പോഴും ചുറ്റും ആരൊക്കെയോ ഉള്ളപോലെയാണ്‌". കോണ്‍വെന്റിന്റെ നാല്‌ ചുവരുകള്‍ക്കുള്ളില്‍നിന്ന്‌ എത്തിയപ്പോള്‍ മഹാരാജാസ്‌ ആദ്യം ഒരു അത്ഭുതമായിരുന്നുവെന്ന്‌ രോഹിണി പറയുന്നു. 2004ലാണ്‌ മഹാരാജാസില്‍ ഇംഗ്ലീഷ്‌വിഭാഗം അധ്യാപികയായി രോഹിണി ടീച്ചര്‍ എത്തുന്നത്‌. ഇടയ്‌ക്ക്‌ തൃപ്പൂണിത്തുറ ഗവണ്മെന്റ്‌ കോളേജിലേക്ക്‌ ജോലി മാറ്റംവന്നു. എന്നാല്‍ അഞ്ചു മാസത്തിനുശേഷം ടീച്ചര്‍ മഹാരാജാസില്‍ തിരിച്ചെത്തി. ഇനി എന്നും മഹാരാജാസില്‍ തന്നെയാകട്ടെ... ടീച്ചര്‍ പ്രാര്‍ഥിക്കുന്നത്‌ ഇതൊന്നുമാത്രം.
 

ഈ രാജകീയ നിമിഷങ്ങള്‍ക്ക്‌ ചരിത്രം സാക്ഷി

 
കൊച്ചി: ഒരേയൊരു ദിവസം! പണ്ട്‌ പഠിച്ചിറങ്ങിപ്പോന്ന കലാലയത്തിലേക്ക്‌, സഹപാഠികളെക്കാണാന്‍ ചെറായിക്കാരന്‍ നമ്പാത്ത്‌ രാമചന്ദ്രന്‍ കുവൈറ്റില്‍നിന്ന്‌ പറന്നെത്തിയത്‌ ഈയൊരൊറ്റ ദിവസത്തേക്ക്‌ മാത്രമാണ്‌. ഒരേയോരു ദിവസം!! എന്നും സൂര്യനസ്‌തമിക്കുംമുമ്പ്‌ ഒരിക്കലെങ്കിലും ഈ കലാലയമുറ്റത്തൊന്ന്‌ കാല്‍കുത്താന്‍, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഒരു മുടക്കവും വരുത്തിയിട്ടില്ലാത്ത അധ്യാപിക രോഹിണി ടീച്ചറും ഈയൊരൊറ്റ ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ഒരുപാട്‌ സ്വപ്‌നങ്ങളുമായി ഈ നടുമുറ്റത്തുനിന്നിറങ്ങിപ്പോയവരെല്ലാം ഒത്തുകൂടിയ പകല്‍. അത്യുന്നത നീതിപീഠത്തിലെ ന്യായാധിപന്‍ മുതല്‍ രാജ്യരക്ഷാമന്ത്രി വരെ ഓര്‍മ്മകളുടെ പഴയ ക്ലാസ്‌മുറികളില്‍ വന്നിരുന്നു. വേര്‍പിരിയലിന്റെ വേനലില്‍ കൂട്ടുചേരലിന്റെ കുളിര്‍തെന്നലായി "മഹാരാജകീയം"മാറി. എറണാകുളം മഹാരാജാസ്‌ കോളേജ്‌ പൂര്‍വവിദ്യാര്‍ത്ഥി അസോസിയേഷന്റെ നേതൃത്വത്തിലാണ്‌, "മഹാരാജകീയം" പുനഃസമാഗമ പരിപാടി ഒരുക്കിയത്‌. രാഷ്ട്രീയ-സാംസ്‌കാരിക നായകര്‍ക്കൊപ്പം സാഹിത്യവും സിനിമയും സംഗീതവും കീഴടക്കിയ മഹാരാജാസുകാരും ഒന്നിനുപിറകെ ഒന്നായി ശനിയാഴ്‌ച കാമ്പസിലേക്ക്‌ വിരുന്നുവന്നു. സുപ്രിംകോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണനാണ്‌ "മഹാരാജകീയം" സമ്മേളനം ഉദ്‌ഘാടനംചെയ്‌തത്‌. കോളേജിന്റെ നടുമുറ്റത്തെ വിശാലമായ മരത്തണലില്‍ ഒരുക്കിയ വേദിയില്‍ അദ്ദേഹം വിളക്കുകൊളുത്തുമ്പോള്‍ ഒപ്പം ധനമന്ത്രി ഡോ.തോമസ്‌ ഐസക്ക്‌, വനം മന്ത്രി ബിനോയ്‌ വിശ്വം, ഡോ.സെബാസ്റ്റ്യന്‍പോള്‍ എം.പി., ഡോ.എം.ലീലാവതി, യു.എ.ഇ.യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, സംസ്‌കൃത സര്‍വകലാശാലാ വി.സി. ഡോ.കെ.എസ്‌.രാധാകൃഷ്‌ണന്‍, ഡോ.വി.പി. ഗംഗാധരന്‍, ജസ്റ്റിസ്‌ ഹാറൂണ്‍ അല്‍-റഷീദ്‌, ജസ്റ്റിസ്‌ കെ.സുകുമാരന്‍, എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഒപ്പമുണ്ടായിരുന്നു. പരിപാടിയുടെ മുഖ്യസംഘാടകനും കാര്‍ഷിക സര്‍വകലാശാലാ വി.സി.യുമായ കെ.ആര്‍.വിശ്വംഭരന്‍ അധ്യക്ഷനായി. 43 വര്‍ഷം മുമ്പ്‌ മഹാരാജാസില്‍നിന്ന്‌ പഠിച്ചിറങ്ങിപ്പോയതും പിന്നെ മകന്റെ അഡ്‌മിഷനുവേണ്ടി വക്കീലിന്റെ കുപ്പായത്തില്‍ ഇവിടെ കയറിവന്നതുമൊക്കെ ചീഫ്‌ ജസ്റ്റിസ്‌ ഓര്‍മിച്ചു. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയും വൈകാതെ ചടങ്ങിനെത്തി. തനിക്കൊപ്പം ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചിലിരുന്ന്‌ പഠിച്ചവരെയൊക്കെ പേരെടുത്തു വിളിച്ചായിരുന്നു ആന്റണിയുടെ പ്രസംഗം. ചടങ്ങിനുശേഷം നേരെ തന്റെ പഴയ "താവള"മായിരുന്ന ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ്‌ ആന്റണി പോയത്‌. അവിടെയും ചേര്‍ത്തലക്കാരെയും പെരുമ്പളത്തുകാരെയും കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ""നിങ്ങളുടെ സൗഭാഗ്യമാണിത്‌..."" താന്‍ മൂന്നു കൊല്ലം പഠിച്ച സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിലേക്കാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്‍ പോയത്‌. ലാബിനു മുന്നില്‍ കണ്ട കുട്ടികളോട്‌ ""നിങ്ങള്‍ക്ക്‌ പാറ്റയും പ്രാണിയുമൊക്കെ കിട്ടുന്നുണ്ടോ.."" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സുവോളജി മ്യൂസിയത്തില്‍ തിമിംഗലത്തിന്റെ തലയോട്ടിക്കുമുമ്പില്‍ ചീഫ്‌ ജസ്റ്റിസ്‌ അത്‌ഭുതംകൂറി നിന്നു. പിന്നെ, ഗാലറിയില്‍ തന്റെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ഫോട്ടോയ്‌ക്ക്‌ പോസ്‌ചെയ്‌തു. എണ്‍പത്‌ പിന്നിട്ട പ്രഭാകരന്‍ പിള്ള സാറും ചീഫ്‌ ജസ്റ്റിസിന്റെ സഹപാഠികളായിരുന്ന ഡോ.വി.എസ്‌.വിജയന്‍, പ്രൊഫ. കലാമണി, രാജഗോപാല്‍, എം.ജെ.ജേക്കബ്‌ എംഎല്‍എയുടെ ഭാര്യ തങ്കമ്മ തുടങ്ങിയവരൊക്കെ അദ്ദേഹത്തോടൊപ്പം സൗഹൃദം പങ്കുവച്ചു. ചടങ്ങിനെത്താന്‍ കഴിയാതെപോയ, കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി നടന്‍ മമ്മൂട്ടി മെര്‍ക്കാറയില്‍നിന്ന്‌ മൊബൈല്‍ഫോണിലൂടെ സന്ദേശമെത്തിച്ചു. ഉച്ചഭക്ഷണത്തിനുശേഷം മഹാരാജാസിലെ "പ്രണയദമ്പതി"മാരുടെ കൂട്ടായ്‌മ, ഗാനമേള, കോമഡിസ്‌കിറ്റ്‌ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. നടന്‍ സലിംകുമാര്‍, കലാഭവന്‍ അന്‍സാര്‍, ടിനിടോം, സാജന്‍ പള്ളുരുത്തി തുടങ്ങിയ ഓള്‍ഡ്‌ സ്റ്റുഡന്റ്‌സായിരുന്നു ഇതിന്‌ നേതൃത്വം നല്‍കിയത്‌. ഡി.ഷൈജുമോന്‍((
(അടിച്ചുമാറ്റിയത് From- See more at:http://maharajasoldstudents.com/content/മഹാരാജകീയ-സംഗമം)

No comments: