"എല്ലാ മഹാരാജാസുകാര്‍ക്കും മഹാരാജാസിനെസ്നേഹിക്കുന്നവര്‍ക്കും സ്വാഗതം"
മഹാരാജാസ് കോളേജ് : ഒരു വികാരം
========================
“മഹാരാജാസ്” എന്നേ പറയാ റുളളൂ, മഹാരാജാ സ് കോളേജ് എന്ന് പറയേണ്ട. തലമുറ കള്‍ നെഞ്ചിലേറ്റി നടക്കുന്ന മന്ത്രം. ചിലര്‍ പറയുന്നതു പോലെ ഇതൊരു കോളേജ് മാത്രമല്ല, ഒരു വികാരം കൂടിയാണ്. ഇവിടെ നിന്ന് പഠിച്ചി റങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കി ടയില്‍ ഒരു നൊസ്റ്റാള്‍ജിക് ബോണ്‍ഹോമി തന്നെയുണ്ട്.
കൊച്ചിക്കായല്‍ക്കരയില്‍ 10 ഏക്കറില്‍ 40,000 സ്ക്വയ ര്‍ മീറ്റര്‍ കെട്ടിടങ്ങള്‍; പഴമ യും പുതുമയും കൈകോര്‍ത്തു നില്‍ക്കുന്ന ശില്പ ചാതുരി. തലയെടുപ്പുളള നിരവധി വൃക്ഷങ്ങള്‍. ചരിത്രസ് മരണകള്‍ മയങ്ങുന്ന ഇടനാഴികള്‍. ഇവിടെ പഠിച്ചിറങ്ങി യവര്‍ക്ക് എവിടെയും സ്നേഹം നിറഞ്ഞ സ്വീകാര്യത. ഇവിടെ ഇടനാഴികളില്‍ പ്രണയം കുറുകുന്നത് കേള്‍ക്കാം.േമാഹങ്ങളുടെ, മോഹ ഭംഗങ്ങളുടെ, സാഫല്യങ്ങ ളുടെ, നൊമ്പരസ്മരണകളു ടെ അനുരണനങ്ങള്‍ കാതോര്‍ ത്താല്‍ ഇന്നും കേള്‍ ക്കാം. ഒപ്പം സമരങ്ങളുടേ യും സംഘര്‍ഷങ്ങളുടേയും ഇരമ്പങ്ങളും.
രാഷ്ട്രീയ-സാമൂഹ്യ-സാം സ്ക്കാരിക രംഗത്തെ ഉന്നത ര്‍ പലരും മഹാരാജാസിലെ “പ്രൊഡക്ടു”കളാണ്. എ. കെ. ആന്‍റണി, വയലാര്‍ രവി, ചിന്മയാനന്ദ സ്വാമി, മേ ഴ്സി രവി, പി.ടി. തോമസ്, മുഹമ്മദ് അലി, വൈക്കം വിശ്വന്‍, ആര്‍എസ് എസ് ദേശീയ ബൌദ്ധികവിഭാഗം മുന്‍ മേധാവി ആര്‍. ഹരി, ടി. വി. ആര്‍. ഷേണായ്, തോമസ് ഐസക്, ബിനോയ് വി ശ്വം, സൈമണ്‍ ബ്രിട്ടോ, കെ. ജി. ബാലകൃഷ്ണന്‍, ഡോ. കെ. എസ്. രാധാകൃ ഷ്ണന്‍, മമ്മൂട്ടി, ദിലീപ്, സ ലിംകുമാര്‍, ബിജുനാരായ ണന്‍, അമല്‍ നീരദ്, ചു ളളിക്കാട്, വിജയലക്ഷ്മി, ഷിബു ചക്രവര്‍ത്തി തുട ങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. മഹാകവി ജി, എം. കെ. പ്രസാദ്, എം.െക.സാ നു, എം.കൃഷ്ണന്‍ നായര്‍, തുറവൂര്‍ വിശ്വംഭരന്‍, കെ. ജി. ശങ്കരപിളള, എസ്. ഗുപ്തന്‍ നായര്‍, ഭരതന്‍ തുടങ്ങിയവര്‍ പ്രമുഖ അ ധ്യാപകരില്‍ ചിലരാണ്. എന്‍. എസ്.മാധവന്‍, കെ. വേണു, സച്ചിദാനന്ദന്‍, കെ.െക.െകാച്ച് തുടങ്ങിയ എഴുത്തുകാരുടെ ആല്‍വാ മേറ്ററും മഹാരാജാസ് ത ന്നെ. രവി കുറ്റിക്കാടിന്‍റെ പേരുപറയാതെ ഈ ലിസ്റ്റ് പൂര്‍ണമാകില്ല.
പഴമയുടെ പാരമ്പര്യവും പുതുമയുടെവെളളിത്തിള ക്കവും മേളിക്കുന്ന ഈ കലാലയം ലോകമെമ്പാടു മുളള പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ക്ക് വികാരംതന്നെ മിക്ക വിദ്യാര്‍ത്ഥി സംഘടനകള്‍ ക്കും എന്തെങ്കിലും സാന്നി ദ്ധ്യമുളള, സാസ്ക്കാരിക- അക്കാദമിക-കലാരംഗത്തെ നവമുകുളങ്ങളുമുളള മഹാരാജാസ് വിദ്യാര്‍ത്ഥികള്‍ നാളെയും നാടിനെ നയിക്കുമെന്നുറപ്പാണ്. courtesy:ടി. സതീശന്‍
No comments:
Post a Comment